Kerala
തിരുവനന്തപുരം: വിസി നിയമന തർക്കത്തില്‍ അനുനയ നീക്കവുമായി സംസ്ഥാന സർക്കാർ. നിയമമന്ത്രി പി. രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും ബുധനാഴ്ച ഗവർണർ രാജേന്ദ്ര അർലേക്കർ കാണും.
കേരള സാങ്കേതിക, ഡിജിറ്റല്‍ സർവകലാശാല നിയമന തർക്കത്തിനിടെയാണ് കൂടിക്കാഴ്ച. നിയമനത്തിന് സർക്കാരും ഗവർണരും മുന്നോടുവച്ചത് വ്യത്യസ്ത പേരുകളാണ്. മുഖ്യമന്ത്രിയുടെ ശിപാര്‍ശയ്ക്കെതിരെ ഗവര്‍ണര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം നൽകിയിരുന്നു.
സാങ്കേതിക സർവകലാശാല വിസിയായി സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ. പ്രിയ ചന്ദ്രനെയും നിയമിക്കണമെന്നാണ് ഗവർണറുടെ ആവശ്യം. മുഖ്യമന്ത്രി മെറിറ്റ് പരിഗണിച്ചില്ലെന്നും മെറിറ്റ് അട്ടിമറിച്ച് മാധ്യമ വാർത്തകളുടെ പേരില്‍ മുഖ്യമന്ത്രി സിസ തോമസിനെ ഒഴിവാക്കിയെന്നും ഗവർണർ ആരോപിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കേരളപ്പിറവി ആശംസകൾ നേർന്നു. കേരളപ്പിറവിയുടെ ഈ ശുഭവേളയിൽ എല്ലാ കേരളീയർക്കും, ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നുവെന്ന് ഗവർണർ പറഞ്ഞു.
നമ്മുടെ പ്രിയ സംസ്ഥാനത്തിന്റെ തുടർ-പുരോഗതിക്കും സമൃദ്ധിയ്ക്കും സാമൂഹിക ഐക്യത്തിനുമായി കൈകോർക്കുന്നതിനോടൊപ്പം, കാലാതീതവും സാംസ്കാരിക തനിമയുടെ ആത്മാവുമായ നമ്മുടെ മാതൃഭാഷ മലയാളത്തിന്റെ അഭിവൃദ്ധിക്കുമായി നമുക്ക് ഒന്നായി പ്രവർത്തിക്കാം.
സമസ്ത മേഖലകളിലും നമ്മുടെ കേരളം യഥാർഥ പുരോഗതി പ്രാപിക്കുന്നതിനായുള്ള യത്നത്തിൽ പ്രതിബദ്ധതയോടും ഏകാത്മ ഭാവത്തോടും കൂടി നമുക്ക് പുനഃസമർപ്പണം ചെയ്യാമെന്നും ഗവർണർ സന്ദേശത്തിൽ പറഞ്ഞു.